video
play-sharp-fill

ഗുണ്ടാ മാഫിയയുമായുള്ള ബന്ധം; പോലീസ് അസോസിയേഷൻ നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി

ഗുണ്ടാ മാഫിയയുമായുള്ള ബന്ധം; പോലീസ് അസോസിയേഷൻ നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും, നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്‌റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ സതീശനെയും സ്ഥലംമാറ്റുകയും ചെയ്‌തു.

ഗുണ്ടാ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത നടപടികളിലേക്ക് ആഭ്യന്തര വകുപ്പും സംസ്ഥാന പോലീസ് മേധാവിയും കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടാ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തി, കുപ്രസിദ്ധ ഗുണ്ടയുടെ വാഹനം ഉപയോഗിച്ചു തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നാണ് വൈ അപ്പുവിനെതിരായ നടപടി.

നേരത്തെ ഗുണ്ടാ സംഘങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇടനില നിന്ന രണ്ടു ഡിവൈഎസ്‌പിമാരെ ഈ മാസം സസ്പെന്‍ഡ് ചെയ്‌തിരുന്നു. നാലു ദിവസത്തിനിടെ നാല് എസ്എച്ച്ഒമാരെയും, അഞ്ച് പോലീസുകാരെയുമാണ് തലസ്ഥാനത്ത് മാത്രം സസ്പെന്‍ഡ് ചെയ്‌തത്. മൂന്നു പോലീസുകാരെ പിരിച്ചു വിടുകയും ചെയ്‌തിരുന്നു