play-sharp-fill
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയർമാൻ സ്ഥാനം രാജിവച്ചു

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയർമാൻ സ്ഥാനം രാജിവച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേർന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോട്ടയം ജില്ലയിലെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജില്‍ കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയിലേക്കാണ് ഒടുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം എത്തിയത്. വിദ്യാര്‍ത്ഥി സമരം 50-ാം ദിവസത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ ശങ്കര്‍ മോഹന്‍ സ്വയം രാജിവച്ചൊഴിയുകയായിരുന്നു.

ശങ്കര്‍ മോഹന്റെ രാജി സമയത്ത് തന്നെ രാജിന്നദ്ധത പ്രകടിപ്പിച്ച അടൂരിനെ സര്‍ക്കാര്‍ തണുപ്പിക്കുകയായിരുന്നു.