video
play-sharp-fill

വസ്‌ത്രങ്ങളടക്കം എല്ലാ സാധനങ്ങളും പകുതി വിലയ്‌ക്ക്‌ ലഭിക്കുമെന്ന് ഓഫർ; പറയുന്നത്ര വിലക്കുറവ്‌ ഇല്ലെന്ന്‌ അറിയുന്നത്‌ ബില്ല്‌ ലഭിക്കുമ്പോൾ; ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനം ചെയ്‌ത്‌ മാക്‌സ്‌ ഷോറൂമുകളില്‍ കബളിപ്പിക്കുന്നതായി പരാതി…..!

വസ്‌ത്രങ്ങളടക്കം എല്ലാ സാധനങ്ങളും പകുതി വിലയ്‌ക്ക്‌ ലഭിക്കുമെന്ന് ഓഫർ; പറയുന്നത്ര വിലക്കുറവ്‌ ഇല്ലെന്ന്‌ അറിയുന്നത്‌ ബില്ല്‌ ലഭിക്കുമ്പോൾ; ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനം ചെയ്‌ത്‌ മാക്‌സ്‌ ഷോറൂമുകളില്‍ കബളിപ്പിക്കുന്നതായി പരാതി…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: മാക്‌സ്‌ ഫാഷന്‍ ഷോറൂമുകളില്‍ ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനം ചെയ്‌ത്‌ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി.

റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ മൂന്നു ദിവസത്തേക്ക്‌ മാക്‌സ്‌ ഫാഷന്‍ ഷോപ്പുകളില്‍ നിന്ന്‌ വാങ്ങുന്ന വസ്‌ത്രങ്ങളടക്കം എല്ലാസാധനങ്ങളും പകുതി വിലയ്‌ക്ക്‌ ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇക്കാര്യം വ്യക്തമാക്കി സ്ഥാപനത്തിനു മുന്നില്‍ ബോര്‍ഡും പ്രദര്‍ശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സാധനം വാങ്ങി ബില്ല്‌ ലഭിക്കുമ്പോഴാണ്‌ പറയുന്നത്ര വിലക്കുറവ്‌ ഇല്ലെന്ന്‌ അറിയുന്നത്‌. ഇക്കാര്യ ചോദിച്ചവരോട്‌ ”ചില ഇനങ്ങള്‍ക്കു മാത്രമേ 50 ശതമാനം ഇളവ്‌ ഉള്ളൂ” എന്നായിരുന്നു മറുപടിയെന്ന്‌ ഉപയോക്താക്കള്‍ പറഞ്ഞു.

കുടുംബവുമായി വന്ന്‌ സമയം ചെലവഴിച്ച്‌ തെരഞ്ഞെടുത്ത സാധനങ്ങള്‍ തിരികെ നല്‍കാനുള്ള മടികൊണ്ട്‌ പലരും ഇത്‌ അംഗീകരിച്ച്‌ പണം നല്‍കുകയായിരുന്നുവെന്നും ഉപയോക്താക്കള്‍ പറയുന്നു.

സാധാരണയായി 50 ശതമാനം വരെ വിലക്കുറവെന്നോ, ചില ഇനങ്ങള്‍ക്ക്‌ നിശ്‌ചിത വിലക്കുറവെന്നോ ആണ്‌ പരസ്യപ്പെടുത്താറുള്ളത്‌. എന്നാല്‍ എല്ലാ ഇനങ്ങള്‍ക്കും 50 ശതമാനം വിലക്കുറവെന്ന്‌ ബോര്‍ഡ്‌വച്ച്‌ കബളിപ്പിക്കുകയാണ്‌ ഇവിടെ. കോട്ടയം നഗരത്തില്‍ രണ്ടിടത്താണ്‌ മാക്സ്‌ ഷോറൂമുകള്‍ ഉള്ളത്‌.