ഏറ്റുമാനൂരിൽ ഇനി ഹൈമാസ്റ്റിന്റെ പ്രകാശം: 13 ഇടത്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കും

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : നഗരസഭ 2018 – 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചിലവിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം സുരേഷ് കുറുപ്പ് എം.എൽ.എ പുന്നത്തുറകവലയിൽ നിർവ്വഹിച്ചു.

video
play-sharp-fill


യോഗത്തിൽ നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ അദ്ധ്യക്ഷത വഹിച്ചു .വികസന കാര്യ ചെയർമാൻ പി.എസ് വിനോദ് സ്വാഗതം ആശംസിച്ച യോഗത്തിൽ പൊതുമരാമത്ത് ചെയർപേഴ്സൺ വിജി ഫ്രാൻസീസ് ,കൗൺസിലർമാരായ ബോബൻ ദേവസ്യാ ,ബിജു കുമ്പിക്കൽ എന്നിവർ സംസാരിച്ചു .


സംസ്ഥാന സർക്കാർ ഏജൻസി നേരിട്ട് നിർവ്വഹണം നടത്തുന്ന പദ്ധതി നഗരസഭയുടെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ കാരിത്താസ് ,അമ്പലം ,കറ്റോട് ,പുന്നത്തുറ, ചെറുവാണ്ടൂർ തുടങ്ങി 13കേന്ദ്രങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group