video
play-sharp-fill

ബൈക്കിൽ കറങ്ങി നടന്ന് അനധികൃത മ​ദ്യവില്പന; കോട്ടയം അകലക്കുന്നം സ്വദേശി എക്സൈസിന്റെ പിടിയിൽ; പ്രതിയിൽ നിന്ന് 30 കുപ്പി വിദേശമദ്യം കണ്ടെടുത്തു

ബൈക്കിൽ കറങ്ങി നടന്ന് അനധികൃത മ​ദ്യവില്പന; കോട്ടയം അകലക്കുന്നം സ്വദേശി എക്സൈസിന്റെ പിടിയിൽ; പ്രതിയിൽ നിന്ന് 30 കുപ്പി വിദേശമദ്യം കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ മറ്റക്കര കരയിൽ മുരിപ്പാറ എം എം ജോസഫ് എന്നയാളാണ് പിടിയിലായത്. 30കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.

മദ്യം കടത്താൻഉപയോഗിച്ചിരുന്ന ബൈക്കും പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്‌ഡിൽ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ പി ബി ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായഎംഎച്ച് ഷെഫീഖ്, അഖിൽ എസ് ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ, എക്സൈസ് ഡ്രൈവർ സോജി തുടങ്ങിയവർ പങ്കെടുത്തു.