
ഫാസിസ്റ്റ് ഭരണ കൂടത്തിൻ കീഴിൽ നിവൃത്തി കെട്ട ജനതയ്ക്ക് ഗാന്ധി തെളിച്ച വെളിച്ചം മുന്നോട്ട് നയിക്കുന്ന കെടാവിളക്കെന്ന് മുല്ലക്കര രത്നാകരൻ
സ്വന്തം ലേഖകൻ
കോട്ടയം: ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശസ്നേഹ സദസ് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം മുല്ലക്കര രത്നാകരൻ കിടങ്ങൂരിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു.
വൈകുന്നേരം 5 മണിക്ക് വമ്പിച്ച യുവജന പ്രകടനത്തോടെയാണ് ദേശ സ്നേഹ സദസ് ആരംഭിച്ചത്. ഫാസിസ്റ്റ് ഭരണ കൂടത്തിൻ കീഴിൽ നിവൃത്തി കെട്ട ജനതയ്ക്ക് ഗാന്ധി തെളിച്ച വെളിച്ചം മുന്നോട്ട് നയിക്കുന്ന കെടാവിളക്കാണെന്നും ഗാന്ധിയൻ ആദർശങ്ങൾ കാലാനുപാതികത്വം സംഭവിക്കാതെ ലോകജനതയ്ക്കു മുഴുവൻ വഴികാട്ടിയായി നിലനിൽക്കുന്നു എന്നും സ. മുല്ലക്കര രത്നാകരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എ.ഐ.വൈ എഫ് പാലാ മണ്ഡലം സെക്രട്ടറി സ. എൻ.എസ്. സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി ജോൺ വി.ജോസഫ് , പാലാ മണ്ഡലം സെക്രട്ടറി സണ്ണി ഡേവിഡ്, എ.ഐ.എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ് , ജില്ലാ പ്രസിഡന്റ് ജിജോ, സെക്രട്ടറി നിഖിൽ ബാബു , തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന , കുടുംബശ്രീ സരസ് മേളയിലൂടെ പ്രശസ്തയായ അൽഫോൻസാമ്മ തുടങ്ങിയവരെ സ. മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ച് ആദരിച്ചു.
എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. രാജേഷ്, അജിത് വാഴൂർ , കെ.രഞ്ജിത് കുമാർ ,സജീവ്. ബി ഹരൻ , സ്നേഹ ലക്ഷ്മി, അനൂജ് , സി.പി ഐ. ലോക്കൽ സെക്രട്ടറി സിറിയക് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. എ.ഐ.വൈ.എഫ് ജില്ലാ ആക്ടിംഗ് സെക്രട്ടറി .പി.ആർ. ശരത്കുമാർ കൃതജ്ഞത രേഖപ്പെടുത്തി.