തൃശ്ശൂർ വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് ​ഗുരുതര പരിക്ക്; കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം; ഭൂമി കുലുക്കമാണെന്ന് കരുതി പരിഭ്രാന്തരായ ജനങ്ങൾ വ്യാപാരസ്ഥാപനത്തിൽനിന്ന് ഇറങ്ങിയോടി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. ഭൂമി കുലുക്കമാണെന്ന് കരുതി ജനങ്ങൾ പരിഭ്രാന്തരായി വ്യാപാരസ്ഥാപനത്തിൽനിന്ന് ഇറങ്ങിയോടി.

വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയം. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ വെടിക്കെട്ട് പുരയിലെ ജീവനക്കാരനായ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്കേറ്റു. വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയമുണ്ട്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.