കുമളിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; ആറു കിലോ കഞ്ചാവ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കുമളി: വില്പനക്ക് സൂക്ഷിച്ച ആറ് കിലോ കഞ്ചാവുമായി ഏഴുപേര്‍ പിടിയില്‍. ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഏഴു പേരാണ് പൊലീസ് പിടിയിലായത്. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം.
ഗൂഡല്ലൂര്‍ വടക്ക് വീഥിയില്‍ മുരുകേശ്വരി ( 50 ), മകന് രഞ്ജിത് കുമാര്‍ (24), മകള്‍ രഞ്ജിത (27), മരുമകള്‍ ശിവരഞ്ജിനി (23), കഞ്ചാവ് കച്ചവടത്തിന്റെ ഇടനിലക്കാരനായ പ്രഭു (38), കഞ്ചാവ് വാങ്ങാനെത്തിയ അരുണ്‍ പാണ്ഡ്യന് (26) , ശബരിമണി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ പക്കല്‍നിന്ന് ആറു കിലോ കഞ്ചാവും ബൈക്കും 26,000 രൂപയും പിടിച്ചെടുത്തു. കുമളിവഴി കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ 10 കിലോ കഞ്ചാവുമായി മുൻപ് തമിഴ്നാട്ടില്‍ പിടിയിലായ ആളാണ് മുരുകേശ്വരി.
Third Eye News Live
0