video
play-sharp-fill

പത്മഭൂക്ഷൺ നേട്ടത്തിൽ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി.

പത്മഭൂക്ഷൺ നേട്ടത്തിൽ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി.

Spread the love

സ്വന്തം ലേഖകൻ

പത്മഭൂഷൺ നേടിയ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി സഹ പ്രവർത്തകന് ലഭിച്ച രാജ്യത്തിന്റെ ആദരത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസയർപ്പിച്ചത്. ‘പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങൾ’. ലാലിൻറെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകൾ. പ്രേം നസീറിന് ശേഷം ആദ്യമായി പത്മഭൂഷൺ ലഭിച്ച മലയാളി താരമാണ് മോഹൻലാൽ. മലയാളത്തിലെ രണ്ടു താര രാജാക്കന്മാരും എപ്പോൾ ഒന്നിച്ചു വന്നാലും ആരാധകർക്ക് ഇരട്ടി സന്തോഷമാണ്. 55 ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചവരാണ് മോഹൻലാലും മമ്മൂട്ടിയും.

പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവർ ഒന്നിച്ചുള്ള ഫ്രയിമുകൾ വെള്ളിത്തിരയിൽ നിറഞ്ഞു. പാവം പൂർണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കൾ, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്ബർ 20 മദ്രാസ് മെയിൽ, വാർത്ത, ഹരികൃഷ്ണൻസ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തി. ഹരികൃഷ്ണൻസിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിയും മോഹൻലാലും ശേഷം സ്‌ക്രീനിൽ ഒന്നിച്ചെത്തിയില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഇവരുടെ കൂട്ടുകെട്ട് നിലനിന്നു. മോഹൻലാലിൻറെ ഒടിയനിൽ വിവരണം നൽകുന്നത് മമ്മൂട്ടിയാണ്.