play-sharp-fill
പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവരാണോ നിങ്ങൾ…? എങ്കിൽ  വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവരാണോ നിങ്ങൾ…? എങ്കിൽ വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്വന്തം ലേഖിക

കോട്ടയം: വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. വൃക്ക തകരാറ് ഉള്ളവരില്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവാതെ വരുന്നതാണ് കൂടുതല്‍ രോഗം അപകടകാവസ്ഥയിലേക്ക് എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് രണ്ടും വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്കും വൃക്ക തകരാറിനും കാരണമാകുന്നു.

പ്രമേഹം നിയന്ത്രിക്കാനാകാതെ വരുമ്പോള്‍, അത് ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലേക്ക് നയിക്കും. ഇത് സ്ഥിരമായി സംഭവിക്കുകയാണെങ്കില്‍, അത് വൃക്കകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും കേടുവരുത്തും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളെ തകരാറിലാക്കുകയും വൃക്കരോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണെങ്കില്‍, മരുന്ന് കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.

ഉപ്പും മദ്യവും കുറയ്ക്കുക, അമിതഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിങ്ങനെ ജീവിതശൈലിയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഹോര്‍മോണുകള്‍, അസുഖം അല്ലെങ്കില്‍ സമ്മര്‍ദ്ദം പോലുള്ള ഒരു വ്യക്തിയുടെ നിയന്ത്രണത്തിലല്ലാത്തത് ഉള്‍പ്പെടെ നിരവധി ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വൃക്കയ്ക്കുള്ളിലെ രക്തക്കുഴലുകള്‍ ഇടുങ്ങിയതും അടഞ്ഞതുമാകാനും രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും വൃക്കകളെ ദോഷകരമായി ബാധിക്കാനും ഇടയാക്കും.