സ്വകാര്യ കമ്പനികളെ മലര്‍ത്തിയടിക്കാന്‍ ബിഎസ്‌എന്‍എല്‍, മാസം വെറും 99 രൂപ മുടക്കിയാല്‍ വര്‍ഷം മുഴുവന്‍ അടിപൊളി
സ്വന്തം ലേഖകൻ
ഉപയോക്താക്കൾക്കായി അവിശ്വസനീയമായ നിരക്കില്‍ വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍ രംഗത്ത്. പുതിയതായി 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചുകൊണ്ടാണ് ബിഎസ്‌എന്‍എല്‍ സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 1198 രൂപയുടെ പുതിയ ബിഎസ്‌എന്‍എല്‍ പ്ലാന്‍ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അതിനാല്‍ത്തന്നെ നിരവധി പേര്‍ക്ക് ഈ പ്ലാന്‍ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും.
365 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിങ്, 3 ജിബി ഡാറ്റ, 30 എസ്‌എംഎസ് എന്നിവയാണ് ഈ ബിഎസ്‌എന്‍എല്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. 12 മാസവും ഈ ഓഫര്‍ തുടരുന്നതിനാല്‍ത്തന്നെ വര്‍ഷം മുഴുവന്‍ അത്യാവശ്യം കോളിങ്, ഡാറ്റ, എസ്‌എംഎസ് ആവശ്യങ്ങള്‍ നിറവേറും. വര്‍ഷം 36 ജിബി ഡാറ്റയും 3600 മിനിറ്റ് കോളിങ്ങും ഈ പ്ലാന്‍ നല്‍കുമെന്ന് അര്‍ഥം. ഇതിന് മുടക്കേണ്ടിവരുന്ന തുക നിലവില്‍ വിപണിയില്‍പ ലഭ്യമായ പ്രതിവര്‍ഷ പ്ലാനുകളുമായി താരതമ്യം ചെയ്താല്‍ വളരെക്കുറവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് ടെലിക്കോം കമ്ബനികളുടെ പ്രതിവര്‍ഷ പ്ലാനുകള്‍ക്ക് 2000 – 3000രൂപയ്ക്ക് മുകളില്‍ ചിലവാകും. അതായത് സ്വകാര്യ കമ്ബനികളുടെ പ്ലാനുകള്‍ക്ക് മാസം കുറഞ്ഞത് 200 മുതല്‍ 250 രൂപവരെ ചെലവാകുമ്ബോള്‍ ഇവിടെ ബിഎസ്‌എന്‍എല്ലിന്റെ പുതിയ 1198 രൂപയുടെ പ്ലാനില്‍ പ്രതിമാസം വെറും 99 രൂപ മാത്രമേ ഉപയോക്താവിന് ചെലവ് വരുന്നുള്ളൂ.
1198 രൂപ ഒറ്റയടിക്ക് ചെലവഴിക്കേണ്ടിവരും എന്നത് മാത്രമാണ് ഇവിടെയുണ്ടാകുന്ന ബുദ്ധിമുട്ട്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഏറെ ഗുണം ചെയ്യും. ബിഎസ്‌എന്‍എല്‍ സിം കാര്‍ഡുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്കാണ് ഈ പ്ലാന്‍ ഏറ്റവുമധികം ഗുണം ചെയ്യുക. മികച്ച വേഗതയുള്ള 4ജി സേവനങ്ങള്‍ കൂടി ഉടന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം പ്ലാനുകളുടെ ബലത്തില്‍ വിപണിയിലെ ശക്തി തിരിച്ചുപിടിക്കാനും നിലവിലെ മോശം അവസ്ഥയില്‍നിന്ന് ഉയിര്‍ത്തെണീക്കാനും ബിഎസ്‌എന്‍എല്ലിന് കഴിയും.