
സ്വന്തം ലേഖകൻ
കോഴിക്കോട്:കോഴിക്കോട് പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
അംഗന്‍വാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന ജബ്ബാറെന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.
അംഗന്‍വാടിയില്‍ നിന്ന് രണ്ട് വയസ്സുളള മകന് ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് ജുബാരിയ. വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിച്ചു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി.
അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചതാണ് അബ്ദുള്‍ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി.
പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.