
മസാലദോശയില്‍ തേരട്ടയെന്ന് പരാതി;പരിശോധിച്ചപ്പോൾ അടുക്കള വൃത്തിഹീനമായ നിലയിൽ;ഹോട്ടല്‍ അടപ്പിച്ച് അധികൃതർ
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം പറവൂരിലെ ഹോട്ടലില്‍ മസാലദോശയില്‍ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി.നഗരസഭാ അധികൃതര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു.
പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്.
ഇതിന് മുൻപും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തുമണിയോടെ മാഞ്ഞാല സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി.
നഗരസഭാ വിഭാഗം പരിശോധന നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്.
ഹോട്ടലിലെ ഭഷ്യ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Third Eye News Live
0
Tags :