ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവം ; പ്രതി പദ്ധതിയിട്ടത് സ്ഥാപന ഉടമയെ ആക്രമിക്കാൻ ; ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചിയിൽ പട്ടപ്പാക്കാൻ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാനാണ് ജോളി പദ്ധതിയിട്ടത്. ഇതിനായി ആയുധവുമായാണ് പ്രതി എത്തിയത് .
സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് അൻപതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്.
അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. തൊടുപുഴ സ്വദേശി സൂര്യയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.