video
play-sharp-fill
മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു, യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു, യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ വഴിത്തിരിവ്. മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് മർദ്ദനമേറ്റിരുന്നു എന്ന് വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നയനയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

മരണത്തിന് ഒരാഴ്ച മുൻപ് നയനയുടെ മുഖത്ത് അടിയേറ്റു ക്ഷതം കണ്ടിരുന്നു. മുഖത്തെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു വശം ചരിഞ്ഞു കിടന്നപ്പോൾ സംഭവിച്ചതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഒരു ദിവസം മർദ്ദനമേറ്റ കാര്യം നയന വെളിപ്പെടുത്തിയെന്നും സുഹൃത്തിന്റെ മൊഴിയിൽ വ്യക്തമാക്കി. മർദിച്ചയാളുടെ പേര് വെളുപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. മരണത്തിന് ഏതാനും ദിവസം മുമ്ബായിരുന്നു അത്. ഒരു സ്ത്രിയും പുരുഷനുമായിരുന്നു അതെന്നും നയന പറഞ്ഞെന്ന് സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.

നയനയുടെ വീടിന് സമീപം താമസിച്ചിരുന്ന സുഹൃത്താണ് നിര്‍ണായക മൊഴി നല്‍കിയത്. കോടതിക്ക് മുന്നില്‍ മാത്രമേ മൊഴി നല്‍കൂ എന്നായിരുന്നു സുഹൃത്ത് ആദ്യം നിലപാടെടുത്തിരുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി വിവരം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ തയ്യാറായത്.