video
play-sharp-fill

ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ ജെ.എൻ.യുവിൽ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ; മൊബൈലിൽ ഡോക്യുമെന്ററി കണ്ട് വിദ്യാർത്ഥികൾ; ജെഎൻയുവിൽ നാടകീയ രംഗങ്ങൾ!

ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ ജെ.എൻ.യുവിൽ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ; മൊബൈലിൽ ഡോക്യുമെന്ററി കണ്ട് വിദ്യാർത്ഥികൾ; ജെഎൻയുവിൽ നാടകീയ രംഗങ്ങൾ!

Spread the love

സ്വന്തം ലേഖകൻ

ഡൽഹി : വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ, ദ് മോദി ക്വസ്റ്റിയൻ’ വിലക്ക് മറികടന്ന്
പ്രദർശിപ്പിക്കാനിരിക്കെ ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. ഇതോടെ ഡോക്യുമെന്ററിയുടെ പ്രദർശനം ലാപ്ടോപ്പിലും മൊബൈലിലുമാക്കി വിദ്യാർഥി യൂണിയൻ.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ജെഎൻയു വിദ്യാർത്ഥിയൂണിയൻ തീരുമാനിച്ചതിന് പിന്നാലെതന്നെ പ്രദർശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കൂടാതെ വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഡോക്യുമെന്ററിയുടെ പ്രദർശനവുമായി മുന്നോട്ടു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ജെഎൻയുവിലെ ഡോക്യുമെന്ററി പ്രദർശനം നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റി സെന്ററിൽ മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചു.

സർവകലാശാല സെക്യൂരിറ്റിയെയും സുരക്ഷയ്ക്കായി കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചിട്ടുണ്ട്. കനത്ത പരിശോധനയ്ക്ക് ശേഷമാണ് സര്‍വകലാശാലയിലേക്ക് ആളുകളെ കയറ്റി വിടുന്നത്.