play-sharp-fill
ഓസ്കാര്‍ വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി ആര്‍ആര്‍ആര്‍; നാട്ടു നാട്ടുവിന് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍

ഓസ്കാര്‍ വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി ആര്‍ആര്‍ആര്‍; നാട്ടു നാട്ടുവിന് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍

സ്വന്തം ലേഖിക

ന്യൂഡൽഹി: ഓസ്കാര്‍ വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി രാജമൗലി ചിത്രം ആര്‍ആര്‍ആര്‍.

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിലുള്ള നോമിനേഷന്‍ കരസ്ഥമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോള്‍ഡന്‍ഗ്ളോബില്‍ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിന് ശേഷമാണ് ഗാനം ഓസ്കാര്‍ നോമിനേഷനും കരസ്ഥമാക്കിയത്.

ഗോള്‍ഡന്‍ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളില്‍ നില്‍ക്കുന്ന ‘ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു ‘എന്ന ഗാനം അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് ഓസ്കാര്‍ പുരസ്കാരത്തിനായി മത്സരിക്കുന്നത്. ഗോള്‍‌ഡന്‍ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആര്‍ആര്‍ആറിന് നേടിക്കൊടുത്തിരുന്നു.

നാട്ടു നാട്ടു രചിച്ചത് ചന്ദ്ര ബോസ് ആണ്. വിഖ്യാത സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്.

കീരവാണിയുടെ മകന്‍ കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകര്‍. സൂപ്പര്‍താരങ്ങളായ രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍. ടി രാമറാവുമാണ് പാടി അഭിനയിച്ചത്. പ്രേം രക്ഷിത് പത്തൊന്‍പത് മാസംകൊണ്ടാണ് കോറിയോഗ്രാഫി പൂര്‍ത്തീകരിച്ചത്.