വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ എത്തിക്കും;അഹമ്മദ് ദേവര്‍ കോവിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യ കപ്പല്‍ എത്തുന്നത്. തുറമുഖം പൂര്‍ണ സജ്ജമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂര്‍ത്തിയായി. 7 ക്വാറികള്‍ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീരശോഷണം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെയും ലത്തീന്‍ അതിരൂപതയുടെയും നേതൃത്വത്തിൽ നടത്തിയ സമരം കഴിഞ്ഞ ഡിസംബറിലാണ് ഒത്തുതീർപ്പിലെത്തിയത്.
Third Eye News Live
0
Tags :