
സ്വന്തം ലേഖിക
കോട്ടയം: ലളിത വിവാഹത്തിലൂടെ മാതൃക കാട്ടി മലയാളി ഐആര്‍എസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആര്‍ നായരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവവും.
ജനവരി 27ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് വിവാഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദമ്പതികള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന സന്തോഷം പങ്കുവെയ്ക്കുന്നത് അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്തിട്ടായിരിക്കും. ഇക്കാര്യം ആര്യ ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുകയും ചെയ്തു.
ആര്യയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്:
ജീവിതത്തിലെടുത്ത തീരുമാനങ്ങളില്‍ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായ് പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതല്‍ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്.
ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാന്‍ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം.
പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാന്‍ ഞങ്ങള്‍ വളരെ അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയില്‍ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.
റിട്ട.ജോയിന്റ് ലേബര്‍ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തില്‍ ജി രാധാകൃഷണന്‍ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. ഐആര്‍എസ് തെരഞ്ഞെടുത്ത ആര്യ ഇപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണറാണ്.