മകനുമായി കൈയ്യാങ്കളി; ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് മരിച്ചു: മകൻ അറസ്റ്റിൽ; പിടിയിലായത് എരുമേലി സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: മകനുമായി വഴക്കും പിടിവലിയും ഉണ്ടായതിനെ തുടർന്ന് പിതാവ് മരണപ്പെട്ട കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി കണമല ഭാഗത്ത് വള്ളിമല വീട്ടിൽ രതീഷ് വി.പി (39) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പിതാവായ പൊന്നപ്പനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപായി മകനും പിതാവും തമ്മിൽ വഴക്കും പിടിവലിയും ഉണ്ടായിരുന്നു.

ഇതിനെ തുടർന്നാണ് ഇയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് മുക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.

ബന്ധുവിന്റെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ മാരായ ശാന്തി, അസീസ്, സുരേഷ് കെ.ബാബു,എ. എസ്. ഐ മാരായ രാജേഷ്, റിയാസുദ്ദീൻ, സി.പി.ഓ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.