
സ്വന്തം ലേഖിക
കോട്ടയം: കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു.
പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥന സെക്രട്ടറി കെ എൻ ഗിരീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസ് എ ജെ അധ്യക്ഷത വഹിച്ച സമ്മേനത്തിൽ കേരള സംസ്ഥാന വ്യപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്
മുഖ്യാതിഥിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം പൂർണ്ണ തോത്തിൽ നടപ്പിലാക്കുമ്പോൾ നിലവിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളെ സ്ഥല വിസ്തീർണ്ണ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ഇപ്പോൾ മെഡിക്കൽ ടെക്നീഷ്യനായി തൊഴിൽ ചെയ്യുന്ന മുഴുവൻ പേർക്കും മെഡിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യാനുള്ള അവസരം നൽകണമെന്നും ക്വാളിറ്റി കൺട്രോൾ, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജ്ജനം എന്നിവ സർക്കാർ തലത്തിൽ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപെട്ടു.
സമ്മേളനത്തിൽ പ്രസിഡൻ്റായി രാജു ചാക്കോയെയും സെക്രട്ടറിയായി ജസ്റ്റിൻ മാത്യുനെയും ട്രെഷറായി പ്രിൻസ് എ ജെയെയും തിരഞ്ഞെടുത്തു.