കോട്ടയം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഡ്വ. കെ പി ഗോപാലൻ നായർ മെമ്മോറിയൽ ഇന്റർ ബാർ ഫുട്ബോൾ ടൂർണ്ണമെന്റ് നടന്നു; ജേതാക്കളായി എറണാകുളം ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ ടീം; റണ്ണേഴ്സ് അപ്പ്‌ ആയി കോട്ടയം ബാർ അസോസിയേഷൻ എ ടീം

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് കെ പി ഗോപാലൻ നായർ മെമ്മോറിയൽ ഇന്റർ ബാർ ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി മാസം 19, 20, 21 തീയതികളിലായി ഇറഞ്ഞാൽ എടിഎൽഇടിഒ (ATLETO) ടർഫിൽ നടന്നു.

കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എറണാകുളം ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ ടീം ജേതാക്കളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ബാർ അസോസിയേഷൻ A ടീം റണ്ണേഴ്സ് അപ്പ്‌ ആയി. വിജയികൾക്ക് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുരസ്കാരങ്ങളും ട്രോഫിയും സമ്മാനിച്ചു.