video
play-sharp-fill

എസ്ഐയെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍; പിടിയിലായത് രണ്ട് ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച എഎസ്ഐ ജയന്‍

എസ്ഐയെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍; പിടിയിലായത് രണ്ട് ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച എഎസ്ഐ ജയന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയെ ഫോണില്‍ വധഭീഷണിമുഴക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലുള്ള എസ് ഐ അറസ്റ്റില്‍.

സസ്‌പെന്‍ഷനിലായ മംഗലപുരം സ്റ്റേഷനിലെ എ എസ് ഐ ജയന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ ജാമ്യത്തില്‍ വിട്ടു. മംഗലപുരം സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ എം സാജിദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു എന്നാണ് കേസ്.

സാജിദ് കഴക്കൂട്ടം പോലീസിലാണ് പരാതി കൊടുത്തത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പറഞ്ഞാണ് ജയന്‍ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയത്.

നേരത്തെ രണ്ട് ക്രിമിനല്‍ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് എ എസ് ഐ ജയന്‍.