play-sharp-fill
ശെടാ ആര്‍ത്തവത്തിന് അവധിയോ! പരസ്യത്തില്‍ ചാടുന്നതും ഓടുന്നതുമായ പെണ്‍കുട്ടികളെ കണ്ട് നെടുവീര്‍പ്പിടുന്നവരെ അറിയൂ…..; വൈറലായി  കുറിപ്പ്

ശെടാ ആര്‍ത്തവത്തിന് അവധിയോ! പരസ്യത്തില്‍ ചാടുന്നതും ഓടുന്നതുമായ പെണ്‍കുട്ടികളെ കണ്ട് നെടുവീര്‍പ്പിടുന്നവരെ അറിയൂ…..; വൈറലായി കുറിപ്പ്

സ്വന്തം ലേഖിക

കോട്ടയം: എല്ലാ സര്‍വകലാശാലയിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ചതില്‍ കേരള സര്‍ക്കാര്‍ കയ്യടി നേടുകയാണ്.


ഈ ഉത്തരവില്‍ സോഷ്യല്‍ മീഡിയയില്‍ അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ആര്‍ത്തവ അവധിയെക്കുറിച്ചു ഡോ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പ്

ശെടാ ആര്‍ത്തവത്തിന് അവധിയോ!ഇതൊക്കെ പെങ്കൊച്ചുങ്ങളുടെ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയ അല്ലെ, തെറ്റായ തീരുമാനം എന്നൊക്കെ
നിലവിളിക്കുന്നവരോടായി,

ആര്‍ത്തവം(menses),ആ പ്രതിഭാസം ഒരു പെണ്‍കുട്ടിയുടെ ശരീരത്തിനും മനസ്സിനും ഏല്‍പ്പിക്കുന്ന മാറ്റം (change ) അത്രമേല്‍ വലുതാണ്.
‘അയ്യോ ഞങ്ങളും ഇതൊക്കെ കഴിഞ്ഞു തന്നാ വന്നേ, ഒരു പ്രശ്നവും ഇല്ലായിരുന്നു’ വല്യമ്മമാരുടെ ആധി ഒരു വശത്തു.(വേദനയില്ലാത്ത ആര്‍ത്തവചക്രത്തില്‍ കൂടി കടന്നു പോയവരെ നിങ്ങളുടെയത്രയും ഭാഗ്യം ഇല്ലാതെ പോയ മറ്റുള്ള സ്ത്രീകളും ഇവിടുണ്ട് )

‘സ്ത്രീകള്‍ക്ക് മാത്രം അവധി,ഇതെങ്ങനെ ശെരിയാകും’ മറുവശത്തു ഒരു കൂട്ടരും (പിന്നെ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് അല്ലാതെ , ഇവരൊക്കെ എവിടുന്നു വരുന്നു 樂)
സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കുന്ന ആര്‍ത്തവ അവധി ഉചിതമായ തീരുമാനമെന്നേ പറയാനാകൂ.

കുറച്ചു മുന്‍പായിരുന്നെങ്കില്‍ എന്ന ഒറ്റ സങ്കടം മാത്രമേയുള്ളു.
ഇരിക്കണോ, നില്‍ക്കണോ അതോ തലയും കുത്തി നില്‍ക്കണോ എന്നറിയാത്ത അവസ്ഥയില്‍ കൂടി ആര്‍ത്തവത്തിന്റെ ആദ്യ നാളുകളില്‍ കടന്നു പോകുമ്ബോള്‍,പഠന കാലത്തു എല്ലാ മാസവും ലീവ് എടുക്കുക സാധ്യവുമല്ല. Whisper ഉം stayfree യും ഒക്കെ ധരിച്ചു പെങ്കൊച്ചുങ്ങള്‍ പരസ്യത്തില്‍ ചാടുന്നതും, ഓടുന്നതുമൊ ക്കെ കണ്ടു ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.

ആ പെങ്കൊച്ചുങ്ങളുടെ ഓട്ടവും ചാട്ടവും പോയിട്ടു, ഒന്നനങ്ങാന്‍ വയ്യാതെ, നടുവേദനയായിട്ടു കിടക്കയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ ഞാനൊക്കെ വേദനയില്‍ ഞെരങ്ങുമ്ബോള്‍ ആണ് മേല്‍പ്പറഞ്ഞ പരസ്യം,,,,
സ്കൂളിലും കോളേജിലും വച്ചു ആര്‍ത്തവം ആയാല്‍ ആദ്യത്തെ ദിനം രാവിലെ മുതല്‍ വൈകുന്നേരം വരെ സ രി ഗ മ പ ഇത്തരത്തില്‍ ആയിരുന്നു കാറിക്കൂകിവിളിക്കല്‍.(വീട്ടിലും, ഹോസ്റ്റലിലും സ്ഥിതി ഒന്നു തന്നായിരുന്നു )
അത്രയ്ക്കും ‘സുഖകരം ‘ ആയിരുന്നു അവസ്ഥ.

ഒരിക്കലും മറക്കാന്‍ കഴിയാത്തത്, ഡിഗ്രി പഠന കാലത്തു പഞ്ചാബിലേയ്ക്ക് ഞങ്ങള് പിള്ളേരെല്ലാം കൂടി ഒരു ടൂര്‍ പോയി. ട്രെയിനിലാണ് യാത്ര. ഏതാണ്ട് രാവിലെ 5-5.30 am, ഇറങ്ങാനുള്ള സ്റ്റേഷന്‍ ആയെന്ന് കേട്ടു, bag ഒക്കെ എടുത്തു നില്‍പ്പാണ് എല്ലാവരും.
എനിക്കു എന്തെന്നില്ലാത്ത നടുവേദന, വയറു കത്തുന്ന പോലെ,,
സഹിക്കാവുന്നതിലും മേലെ വേദന അധികരിച്ചു.പീരിയഡ് (മെന്‍സസ് ) പതിവ് പോലെ വരവറിയിച്ചു.
ആരോട് പറയാന്‍, എങ്ങോട്ട് പോകാന്‍, ഇറങ്ങാറും ആയി,,,,
ഒരു പരിചയമില്ലാത്ത സ്ഥലം.
ഒരു വിധത്തില്‍ സ്റ്റേഷന്‍ എത്തി.
തുടര്‍ന്നു അവിടെ നിന്നും ബസില്‍ പഞ്ചാബ് ലെ താമസം (stay )മുന്‍കൂട്ടി അറിയിച്ചിരുന്നയിടത്തേയ്ക്ക് യാത്ര.
ഇപ്പൊ എത്തിച്ചേരും,,,
ഈ ഒറ്റ പ്രതീക്ഷയില്‍ വയറു വേദനയും സഹിച്ചു ഞാനും.
ഒടുവില്‍ stay അറേഞ്ച് ചെയ്തയിടത്തു ഞങ്ങള്‍ എത്തിചേര്‍ന്നു .
തുടര്‍ന്നു റൂം ശെരിയാക്കാന്‍ ആയി 2മണിക്കൂര്‍ കാലതാമസം.
എന്റെ കണ്ണില്‍ ചോര പൊടിഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു . കൂട്ടുകാരൊക്കെ വന്നു ചുമലില്‍ തട്ടുന്നു.ആശ്വസിപ്പിക്കുന്നു.
കുറച്ചു കഴിഞ്ഞു ഞാന്‍ ആകെ അവശതയിലും ആയി,ആരോ മെഡിസിന്‍ കൊണ്ടു തന്നു.
വേദന മാറുന്നില്ല. ഒടുവില്‍ ദേഹം ഒക്കെ തളര്‍ന്നു, അവിടെ നിന്നും ആരൊക്കെയോ എന്നെ ഹോസ്പിറ്റലിലേയ്ക്കും കൊണ്ടു പോയി. ആ ദിവസം അനുഭവിച്ച സങ്കടം പറയാനാകില്ല
ഇന്നും എന്നെ ഭയപ്പെടുത്തുന്ന ഒരു ദിവസമാണത്.

ആര്‍ത്തവദിനത്തില്‍ ഒരു സ്ത്രീ കടന്നു പോകുന്ന മാനസികവും ശാരീരികവുമായ സംഘര്‍ഷം, പറഞ്ഞറിക്കാന്‍ കഴിയില്ല.
Moodswing(ആരോടെന്നില്ലാതെ ദേഷ്യം, സങ്കടം ).രാത്രിയും പകലുമെന്നില്ലാതെ ബ്ലീഡിങ്, ഡ്രെസ്സില്‍ ചോരക്കറ പുരണ്ടോയെന്ന ഭയം അങ്ങനെ പോകുന്നു.
Its difficult to pass on those days in life (ആ ദിവസങ്ങളില്‍ കടന്നു പോകുക പ്രയാസമേറിയതാണ് )
അന്നേരം ഒന്നു നടുനിവര്‍ത്തി, ചൂട് വെള്ളം നിറച്ച bag ഒക്കെ വയറിനു ചേര്‍ത്തു വച്ചു കിടക്കാന്‍ ആഗ്രഹിക്കാത്ത ഒരു പെങ്കൊച്ചും ഉണ്ടാവില്ല.
സ്ഥാപനങ്ങളും പ്രസ്തുത തീരുമാനത്തിലേയ്ക്ക് അധികം വൈകാണ്ട് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

(NB:എല്ലാ സ്ത്രീകളും ആര്‍ത്തവ അവധിയെടുത്തു വീട്ടിലിരിക്കണമെന്ന് എവിടെയും പറയുന്നില്ല, ആ വേദനയില്‍ കൂടി കടന്നു പോകുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് മേല്‍പ്പറഞ്ഞ തീരുമാനം. കാരണം ആ ദിവസങ്ങളില്‍ ഇരിക്കാനും കിടക്കാനും വയ്യാതെ ബാത്‌റൂമില്‍ ഒരു ദിവസം മൊത്തം ചിലവഴിക്കുന്ന പെങ്കൊച്ചിനെ സംബന്ധിച്ച്‌ പ്രസ്തുത അവധി ചില്ലറ ആശ്വാസം മാത്രമല്ല നല്‍കുന്നത്.

പ്രസവത്തിനും,ആര്‍ത്തവത്തിനും ലീവ് എടുത്തു പോയതോണ്ട്, ഒരു സ്ത്രീയും ഇന്നു വരെയും എവിടെയും പരാജയപ്പെട്ടിട്ടില്ല. മാത്രമല്ല മേല്‍പ്പറഞ്ഞ പ്രസവമെന്ന ജീവന്‍മരണ വെല്ലുവിളി ഒരു സ്ത്രീ ഏറ്റെടുക്കുമ്ബോള്‍ അവള്‍ക്കു കൊടുക്കുന്ന അവധി കൊണ്ടു മാത്രം തീരുമോ അവള്‍ക്കുള്ള reward, ഇല്ല, വാദങ്ങള്‍ക്കും, പ്രതി വാദങ്ങള്‍ക്കും (arguments) അപ്പുറം അവളെ മനസിലാക്കുക)
Dr. Anuja Joseph,
Trivandrum