video
play-sharp-fill

ആലപ്പുഴ ഹരിപ്പാട് വൈദികന്റെ  സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങിയ യുവാക്കളെ മണിക്കൂറുകൾക്കുള്ളിൽ  പൊക്കി പൊലീസ്; പിടിയിലായത് എറണാകുളം സ്വദേശികളായ യുവാക്കൾ

ആലപ്പുഴ ഹരിപ്പാട് വൈദികന്റെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങിയ യുവാക്കളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്; പിടിയിലായത് എറണാകുളം സ്വദേശികളായ യുവാക്കൾ

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: ചേപ്പാട് കത്തോലിക്കാ പള്ളി സെമിത്തേരിയുടെ മുന്‍വശം ദേശീയ പാതയുടെ അരികില്‍ നിന്ന് ചേപ്പാട് തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിംസിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിൽ യുവാക്കള്‍ പിടിയില്‍.

എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലയത്ത് വീട്ടില്‍ ആദിത്യന്‍ (20), കളമശ്ശേരി സി പി നഗര്‍ വട്ടക്കുന്നില്‍വീട്ടില്‍ സാദിക്ക് (18) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികൾ പൊലീസിന്റെ വലയിലായി. ആദിത്യനെ ഇടപ്പള്ളിയില്‍ നിന്നും സാദിക്കിനെ കളമശ്ശേരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ് പി അജയ് നാഥിന്റെ നേതൃത്വത്തില്‍ കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോൻ കെ, എസ് സി പി ഒമാരായ പ്രസാദ്, വിനീഷ്, വിമലേഷ്, സിപിഐ മാരായ മോണിക്കുട്ടൻ, അനീസ്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.