play-sharp-fill
എരുമേലിയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; പുണ്യം പൂങ്കാവനത്തിന്റെ ചുമതലക്കാരനായ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് മുഖ്യമന്ത്രിക്ക് പരാതി നല്കി

എരുമേലിയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; പുണ്യം പൂങ്കാവനത്തിന്റെ ചുമതലക്കാരനായ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് മുഖ്യമന്ത്രിക്ക് പരാതി നല്കി

സ്വന്തം ലേഖകൻ

എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ പണപ്പിരിവ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തേർഡ് ഐ ന്യൂസ് പരാതി .

പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരായ മുഴുവൻ ആൾക്കാരുടേയും സ്വത്തു വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾ 16/11/22 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്.

പുണ്യം പൂങ്കാവനം പ്രവർത്തകർ ശബരിമലയിലും, പമ്പയിലും, നിലയ്ക്കലും സ്തുത്യർഹമായ സേവനം ചെയ്തപ്പോഴാണ് എരുമേലിയിൽ അയ്യപ്പന്റെ പേരിൽ പണപ്പിരിവ് അടക്കം നടത്തിയത് .

മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഇത്തവണ ശബരിമലയിൽ ഉണ്ടായത്. തിരക്ക് കൂടിയ സാഹചര്യത്തിലും വളരെ ഭംഗിയായി ശബരിമല ദർശനത്തിന് കുറ്റമറ്റ രീതിയിലുള്ള സൗകര്യവും സുരക്ഷയുമൊരുക്കാൻ കേരള പോലീസിന് സാധിച്ചിരുന്നു. യാതൊരു പരാതിയുമില്ലാതെ അങ്ങേയറ്റം ഭംഗിയായി തന്നെയാണ് പോലീസ് ഉത്തരവാദിത്വം നിറവേറ്റിയത്.

സർവ്വീസിലുള്ളതും റിട്ടയർ ചെയ്തതുമായ ചില പുഴുക്കുത്തുകൾ ഇത്തരം ഗുരുതരമായ നിയമ ലംഘനം നടത്തിയത് കേരള പോലീസിന് തീരാകളങ്കമായി മാറുകയാണ്.