കോട്ടയം മണിപ്പുഴയിൽ ജ്യൂസ് കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണിപ്പുഴ ബൈപ്പാസിന് സമീപം ജ്യൂസ് കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ.മൂലേടം തച്ച കുന്നേൽ നിതിൻ (32) ആണ് പിടിയിലായത്.

മണിപ്പുഴയിൽ ന്യൂ ജെൻ ജ്യൂസ് കട എന്ന പേരിൽ നിതിൻ നടത്തിവന്ന കടയിൽ നിന്നും 75 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ജില്ലാപോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group