പണം പിന്‍വലിച്ച്‌ തൊട്ടുപിന്നാലെ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തും; പണം ലഭിച്ചില്ലെന്ന് കാണിച്ച്‌ ബാങ്കില്‍ പരാതി നല്‍കും; എടിഎം മെഷീനില്‍ കൃത്രിമം നടത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പണം പിന്‍വലിച്ച്‌ തൊട്ടുപിന്നാലെ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുകയും, പണം ലഭിച്ചില്ലെന്ന് കാണിച്ച്‌ ബാങ്കില്‍ പരാതി നല്‍കി പണം തട്ടുന്ന സംഘം പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. തട്ടിപ്പിന് ഇരയായത് പ്രമുഖ ബാങ്കുകളാണെന്നാണ് ലഭ്യമാകുന്ന സൂചന.

ഉത്തര്‍ പ്രദേശ് സ്വദേശികളായ 3 പേരാണ് പിടിയിലായത്. പുത്തന്‍ രീതിയിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കുന്നത്. ഉടന്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തും. ഇതിന് ശേഷം പണം ലഭിച്ചില്ലെന്ന് കാണിച്ച്‌ ബാങ്കില്‍ പരാതി നല്‍കിയാണ് തട്ടിപ്പ്. 38 എടിഎം കാര്‍ഡുകള്‍ ഇവരുടെ പക്കല്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. കൂടുതല്‍ പേര്‍ ഈ തട്ടിപ്പ് സംഘത്തിലുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇവരെ വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മണ്ണാര്‍ക്കാട് നഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറില്‍ ഇന്ന് രാവിലെ 10 മണിക്ക് ഇവര്‍ എത്തി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ക്ക് സംശയം തോന്നി. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.