play-sharp-fill
ഗുണ്ടാബന്ധം; കേരള പൊലീസിലെ അച്ചടക്ക നടപടികള്‍ തുടരുന്നു; തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഗുണ്ടാബന്ധം; കേരള പൊലീസിലെ അച്ചടക്ക നടപടികള്‍ തുടരുന്നു; തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു


സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സിഎസ് നാ​ഗരാജുവാണ് ഇവരെ സേനയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്.


​ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നിലവിൽ സസ്പെൻഷനിലാണ് ഇൻസ്പെക്ടർ അഭിലാഷ്. ഇയാൾ ശ്രീകാര്യം എച്എസ്ഓ ആയിരിക്കുമ്പോൾ ലൈം​ഗിക പീഡന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈം​ഗിക പീഡന കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോ​ഗസ്ഥനായ റെ‍ജി ഡേവിഡ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററ്‍ ചെയ്ത പീഡന കേസിലെ പ്രതിയാണ്.