കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷൻ ; ചെയർപേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ച് കെ എം സി എസ് യു പ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷനെ തുടർന്ന് ചെയർപേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ച് കെ എം സി എസ് യു പ്രവർത്തകർ. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ സൂപ്പർവൈസറുടെ സസ്പെൻഷനെ കുറിച്ചുള്ള ചർച്ച അജണ്ടയിൽ അവസാനം ഉൾപ്പെടുത്തുകയും കൗൺസിൽ സമയം കഴിഞ്ഞതിനാൽ ചർച്ചചെയ്യാതെ ഒഴിവാക്കിയതുമാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
ആദ്യം ഉൾപ്പടുത്തേണ്ടിയിരുന്ന അജണ്ട മനപ്പൂർവ്വം അവസാനത്തേക്ക് മാറ്റിയെന്നാണ് ആരോപണം. കൃത്യമായ മറുപടി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അംഗങ്ങൾ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഹെൽത്ത് സൂപ്പർവൈസറുടെ അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം സി എസ് യൂ നടത്തുന്ന പ്രതിഷേധ സമരം പതിനഞ്ചാം ദിവസം പിന്നിട്ടു.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സു മരിച്ച സംഭവത്തിൽ ഹോട്ടൽ രണ്ടാമതും തുറപ്പിച്ചത് നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിയുമാണെന്ന് ആരോപണവും ഉയരുന്നുണ്ട്. ഇവർക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് ജീവനക്കാരനെ ബലിയാടാക്കിയതെന്നും കെ എം സി എസ് യു ആരോപിക്കുന്നു.