കണ്ണൂരിൽ ലക്ഷങ്ങളുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു; ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകൾ കടത്തുന്നത് ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
പാലക്കുന്ന്: അനധികൃതമായി ആനക്കൊമ്പ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത് കള്ളപ്പണക്കാർ. നിരോധിച്ച് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളുമായി ഒരാൾ അറസ്റ്റിൽ. പാലക്കുന്ന് സ്വദേശിയായ നാരായണനെയാണ് ആയിരത്തിന്റെ എൺപത്തിയെട്ടും അഞ്ഞൂറിന്റെ എൺപത്തിരണ്ടും നിരോധിത നോട്ടുകളുമായി മാരുതി ആൾട്ടോ കാർ സഹിതം പിടികൂടിയത്.
വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്‌ക്വാഡ് വിഭാഗവും കണ്ണൂർ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ റോഡ് പരിശോധനക്കിടെ മാരുതിക്കാറിൽ കടത്തുകയായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകളാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും നിരോധിത നോട്ടുകൾ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ അന്വേഷണത്തിനായി മേൽപറമ്പ് പൊലീസിന് കൈമാറി.
കണ്ണൂർ എസ്.ഐ. പി. വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്റർ വി. രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ രാജീവൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. രതീശൻ, ശ്രീജിത്ത് എ.പി., കെ. ഷാജീവ്, ബിജുമോൻ കെ. ഇ., ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ സുരേന്ദ്രൻ, സുനിൽകുമാർ, ടി പ്രമോദ്കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ശിവശങ്കർ, ഹരി, ശ്രീധരൻ, സിനി, അരുൺ, രാജു, ശിഹാബുദ്ദീൻ, ധനഞ്ജയൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി .പ്രജീഷ്, ഡ്രൈവർമാർമാരായ ഗിരീഷ്‌കുമാർ, സജിൽ ബാബു എന്നിവരാണ് നോട്ടു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.