play-sharp-fill
പാലിൽ മായമില്ല; ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യമില്ല;15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിൽ

പാലിൽ മായമില്ല; ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യമില്ല;15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

കൊല്ലം : ആര്യങ്കാവില്‍നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലന്ന് കണ്ടെത്തൽ. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രാസവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്.

പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു ക്ഷീരവികസന വകുപ്പ് ആര്യങ്കാവില്‍ നിന്നും പാല്‍ ടാങ്കര്‍ പിടികൂടുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15,300 ലീറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ടാങ്കര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.