ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് നിർദേശം ; പട്ടാപ്പകൽ എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കായംകുളം : കായംകുളത്ത് എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് നിര്‍ദേശിച്ചതിനാണ് ഭീഷണി.

ചേരാവള്ളി എല്‍സി അംഗം അഷ്കര്‍ നമ്പലശേരിയാണ് കായംകുളം എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. മന്ത്രി വി.ശിവന്‍കുട്ടിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അഷ്കറിനെ എസ്ഐ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീഷണിക്കുപിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് അഷ്കര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുമിട്ടു.