
സ്വന്തം ലേഖിക
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 19ന് കൊടിയേറും.
24, 25 തിയതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാള്‍ സമാപിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിറ്റാണ്ടുകളായി ജനുവരി 24ന് രാത്രിയില്‍ നടത്തിയിരുന്ന അതിരമ്പുഴ വെടിക്കെട്ട് ഈ വര്‍ഷം 25ന് രാത്രി 8ന് നടക്കും. 19ന് രാവിലെ 7.15ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റ് നിര്‍വഹിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം 20ന് രാവിലെ 7.30ന് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. 20 മുതല്‍ 23 വരെയാണ് ദേശക്കഴുന്ന്. 20ന് കിഴക്കുംഭാഗത്തിന്റെയും 21ന് വടക്കുംഭാഗത്തിന്റെയും 22ന് പടിഞ്ഞാറുംഭാഗത്തിന്റെയും 23ന് തെക്കുംഭാഗത്തിന്റെയും ദേശക്കഴുന്ന് നടക്കും.
നാലു ദിവസവും ദേശക്കഴുന്നിനു ശേഷം ഗാനമേള നടക്കും.
24ന് വൈകുന്നേരം 5.45ന് പ്രശസ്തമായ നഗരപ്രദക്ഷിണം വലിയ പള്ളിയില്‍ നിന്ന് ആരംഭിക്കും. 25ന് രാവിലെ 10.30ന് സീറോ മലബാര്‍ സഭയുടെ ആഘോഷപൂര്‍വമായ കുര്‍ബാനയര്‍പ്പണമായ റാസ അര്‍പ്പിക്കും. വൈകുന്നേരം 5.30ന് വലിയ പള്ളിയില്‍ നിന്ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. തുടര്‍ന്ന് രാത്രി എട്ടിന് അതിരമ്പുഴ വെടിക്കെട്ട് നടക്കും.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരിക്കും. വൈകുന്നേരം 6.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം സംവഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടക്കും. രാത്രി 7.30ന് വിശുദ്ധന്റെ തിരുസ്വരൂപം മദ്ബഹയില്‍ പുന:പ്രതിഷ്ഠിക്കും. തുടര്‍ന്ന് കൊടിയിറക്കും.
20ന് വൈകുന്നേരം 5.45ന് ഷംഷാബാദ് സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്തും 25ന് വൈകുന്നേരം നാലിന് ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും 27ന് വൈകുന്നേരം അഞ്ചിന് സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലും ഫെബ്രുവരി ഒന്നിന് വൈകുന്നേരം 5.30ന് ചങ്ങനാശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടവും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
20, 21, 22, 23, ഫെബ്രുവരി 1 ദിവസങ്ങളില്‍ ഗാനമേളയും 24ന് ഇന്‍സ്ട്രമെന്റ് ഫ്യൂഷനും നടത്തും. വികാരി റവ.ഫാ.ഡോ.ജോസഫ് മുണ്ടകത്തില്‍,ഫാ.ഗ്രിഗറി മേപ്പുറം, ഫാ.ജസ്റ്റിന്‍ പുത്തന്‍പുരച്ചിറ തൈക്കളം, ഫാ.സച്ചിന്‍ കുന്നത്ത്, ഫാ.സാജന്‍ പുളിക്കല്‍, കൈക്കാരന്മാരായ ജോണി പണ്ടാരക്കളം,ടോമി ചക്കാലയ്ക്കല്‍, മാത്യു തേക്കുനില്‍ക്കുംപറമ്ബില്‍, റോബിന്‍ ആലഞ്ചേരിമാനാട്ട് ,മീഡിയ കണ്‍വീനര്‍ രാജു കുടിലില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.