സ്വന്തം ലേഖിക
പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചുവെന്ന പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു.
സജീഫ് ഖാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനാപുരം സ്വദേശിയാണ് സജീഫ് ഖാന്‍. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പൊലീസ് കേസെടുത്ത് സജീഫ് ഖാനെ അറസ്റ്റ് ചെയ്തു.
സംഭവം നടന്നിതിന് പിന്നാലെ സജീഫ് ഖാനെ സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനുശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു.
സ്റ്റേഷനില്‍ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയില്‍ വച്ച് സിപിഒ സജീഫ് ഖാന്‍ കടന്നുപിടിക്കുകയായിരുന്നു.
പൊലീസുകാരന്‍ ആക്രമിച്ച ഉടന്‍ തന്നെ ജീവനക്കാരി ആറന്മുള എസ്‌എച്ച്‌ഒയെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്‌എച്ച്‌ഒ പ്രാഥമിക അന്വേഷണത്തിന്‍റെ വിവിരങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ അന്വേഷണം നടക്കുന്നതിനിടയില്‍ ജീവനക്കാരി പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.
ഈ പരാതിയില്‍ ജീവനക്കാരിയുടെ മൊഴി എടുത്ത വനിത സ്റ്റേഷനിലെ എസ്‌എച്ച്‌ഒ സജീഫ് ഖാനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 354 പ്രകാരം കേസെടുത്തു. ഇതിനൊപ്പം ഇന്നലെ ഡിവൈഎസ്പി തല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധക്ര്‍ മഹാജന് സമര്‍പ്പിച്ചതോടെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്.