video
play-sharp-fill

ടൂത്ത് പേസ്റ്റ് ട്യൂബിനകത്ത് നിറച്ച്‌ ജയിലിലും മയക്കുമരുന്ന് എത്തിച്ചു; ഗോകുൽ എം.ഡി.എം.എ എത്തിക്കുന്നത് ബാംഗ്ലൂരുവില്‍ നിന്ന്; കോട്ടയത്ത് എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…..

ടൂത്ത് പേസ്റ്റ് ട്യൂബിനകത്ത് നിറച്ച്‌ ജയിലിലും മയക്കുമരുന്ന് എത്തിച്ചു; ഗോകുൽ എം.ഡി.എം.എ എത്തിക്കുന്നത് ബാംഗ്ലൂരുവില്‍ നിന്ന്; കോട്ടയത്ത് എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…..

Spread the love

സ്വന്തം ലേഖിക

കോട്ടയം: എം.ഡി.എം.എയുമായി നഗരത്തില്‍ നിന്ന് പിടിയിലായ ഗോകുല്‍ കഴിഞ്ഞയാഴ്ച ജയിലില്‍ ടൂത്ത്പേസ്റ്റി‍ന്‍റെ ട്യൂബിനകത്ത് മയക്കുമരുന്ന് എത്തിച്ച കേസിലും പ്രതി.

കാരാപ്പുഴ സ്വദേശിയായ പുന്നപറമ്പില്‍ ഗോകുല്‍ (25) കോട്ടയം സബ്ജയിലില്‍ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിന് ടൂത്ത് പേസ്റ്റ് എന്നുപറഞ്ഞാണ് അയാളുടെ ഭാര്യയുടെ കൈയില്‍ കൊടുത്തയച്ചത്. ട്യൂബിലെ പേസ്റ്റ് കളഞ്ഞ് പകരം എം.ഡി.എം.എ നിറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിലെ പരിശോധനക്കിടെ ഇത് കണ്ടെത്തി. സുന്ദറി‍ന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് ഗോകുലാണ് കൊടുത്തയച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് പിടിയിലായ ഇയാള്‍ തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയുമായി ഇയാള്‍ വരുന്നെന്ന് വിവരം കിട്ടിയതോടെ പൊലീസ് പിറകെ ഉണ്ടായിരുന്നു. തിരുനക്കരയില്‍ ബസിറങ്ങി നടന്നുവരുമ്പോള്‍ അനശ്വര തിയറ്ററിനരികില്‍വെച്ചാണ് പിടികൂടിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ബംഗളൂരുവില്‍ നിന്നാണെന്ന് പറഞ്ഞു.

38.76 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ജീന്‍സി‍ന്‍റെ പോക്കറ്റില്‍ പൊതിഞ്ഞ് ടേപ്പുകൊണ്ട് ഒട്ടിച്ച്‌ സൂക്ഷിച്ച നിലയിലായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ഒരു ഗ്രാമിന് 1500 രൂപക്കാണ് ഗോകുല്‍ ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ വാങ്ങുന്നത്.