video
play-sharp-fill
എരുമേലിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം;  കേസിൽ രണ്ട് പേർ അറസ്റ്റിൽ

എരുമേലിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി നേർച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പിൽ വീട്ടിൽ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടിൽ ഷാൻ വി.എസ് (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും കഴിഞ്ഞദിവസം രാത്രി എരുമേലിയിൽ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈ കേസിലെ പ്രതിയായ ഷിഹാസിന് എരുമേലി സ്റ്റേഷനിൽ വധശ്രമ കേസ് നിലവിലുണ്ട്.

എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി,എസ്.ഐ ശാന്തി കെ ബാബു, അനിൽകുമാർ, എ.എസ്.ഐ മാരായ രാജേഷ് കുമാർ, ബെന്നി, ഷീന മാത്യു, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.