കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിൽ പിടികൂടിയത് 84 ലക്ഷം രൂപയുടെ സ്വര്‍ണം; മൂന്ന് പേര്‍ പിടിയില്‍
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
രണ്ട് യാത്രക്കാരില്‍ നിന്നായി 1.404 കി.ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
മലപ്പുറം സ്വദേശി ജാബിര്‍, ഷാലുമോന്‍ ജോയി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നാണ് ഇവരെത്തിയത്. സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത്.
സ്വര്‍ണ്ണം അരപ്പട്ട രൂപത്തിലാക്കി ജീന്‍സിനുള്ളില്‍ തുന്നി വച്ചാണ് മുഹമ്മദ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നുമാണ് മുഹമ്മദ് ദിവസം കൊച്ചി വിമാനത്താവളത്തിലെത്തിയത്.
സ്വര്‍ണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നത് കൂടിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് മലപ്പുറം സ്വദേശി പിടിയിലാകുന്നത്.