play-sharp-fill
സുഹൃത്തിന്റെ മരണം താങ്ങാനായില്ല ;  പുതുവത്സര ദിനത്തിൽ അഞ്ജുശ്രീ കഴിച്ചത് കൂടിയ അളവിൽ എലിവിഷം ; രാസപരിശോധനാഫലം പുറത്ത്

സുഹൃത്തിന്റെ മരണം താങ്ങാനായില്ല ; പുതുവത്സര ദിനത്തിൽ അഞ്ജുശ്രീ കഴിച്ചത് കൂടിയ അളവിൽ എലിവിഷം ; രാസപരിശോധനാഫലം പുറത്ത്

സ്വന്തം ലേഖകൻ

കാസര്‍കോട്: കാസര്‍കോട് സ്വദേശിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തിൽ രാസപരിശോധനാഫലം പുറത്ത്.കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിന് കാരണമായത്.

കോഴിക്കോട് റീജണല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം ഉള്ളിൽ ചെന്നത് കണ്ടെത്തിയത്. പത്തൊന്പതുകാരിയുടെ മരണം ഭക്ഷ്യവിഷബാധയല്ല വിഷം ഉള്ളില്‍ ചെന്നായിരുന്നു എന്നാണ് നേരത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷാംശം കരളിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന സൂചനകൾ പോലീസ് നൽകിയിരുന്നു .

വിഷം അകത്തുചെന്ന് പെണ്‍കുട്ടിയുടെ കരളിനും ആന്തരികാവയവങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ്.

പൊലീസ് നടത്തിയ പരിശോധനയില്‍ എലിവിഷത്തെക്കുറിച്ച്‌ അഞ്ജുശ്രീയുടെ മൊബൈലില്‍ സെര്‍ച്ച്‌ ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും കണ്ടെത്തിയതായുള്ള സൂചനകളും പുറത്തു വന്നിരുന്നു.” സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും.. പോകുകയാണ്” എന്ന തരത്തിലെ കുറിപ്പാണ് പൊലീസിന് കിട്ടിയത്. ഈ കുറിപ്പ് കോടതിയിലും പൊലീസ് ഹാജരാക്കിയിട്ടുണ്ട്.

അതേസമയം അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കില്‍ എങ്ങനെയാണ് അവള്‍ക്കൊപ്പം കുഴിമന്തി കഴിച്ചവര്‍ക്ക് അസുഖം വന്നതെന്ന ചോദ്യം അഞ്ജുശ്രീയുടെ മാതാപിതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്നും ഒരിക്കലും ആ മരണം ആത്മഹത്യയല്ലെന്നും അവര്‍ പറയുന്നുണ്ട്.