വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താത്ക്കാലിക ജോലി ; നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും; 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും.
സ്വന്തം ലേഖകൻ
കൽപ്പറ്റ; വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താൽക്കാലിക ജോലി നൽകും. മകന് സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകുമെന്നും കളക്ടർ ഉറപ്പുനൽകി. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം.
നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും. 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ തോമസ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ, ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തോസിന്റെ മരണത്തിന് പിന്നാലെ, കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്.