Friday, April 24, 2026

വരയാടിന്റെ കൊമ്പിൽ പിടിച്ചു ഫോട്ടോ; മലയാളി വൈദികനും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി ; ഇരുവർക്കും പൊള്ളാച്ചി ജയിലിൽ സുഖവാസം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനും സുഹൃത്തും ജയിലിൽ . ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമിനുമാണ് ജയിലിലായത് .

ജനുവരി അഞ്ചിനാണ് സംഭവം. ഇരുവരും വാല്‍പ്പറയില്‍ വെച്ച് റോഡില്‍ കണ്ട വരയാടിന്‍റെ ഇരു കൊമ്പുകളും പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്തു. ശേഷം നാട്ടിലേക്ക് മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും  വരയാടിനൊപ്പം ഫോട്ടോ എടുത്തത്. സംരക്ഷിത മൃഗമായ വരയാടിനെ ഫാ.ഷെല്‍ട്ടണ്‍ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു സഞ്ചാരി ഇവരുടെ ഫോട്ടോയെടുത്തു. ഈ ചിത്രം  തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ചിത്രം ശ്രദ്ധയില്‍ പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെ വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമിനുമെതിരെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയായിരുന്നു.

വാല്‍പാറയില്‍ മടങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് രാജാക്കാട് നിന്നും  തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് ഫാദര്‍ ഷെല്‍ട്ടണ്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.