പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍;ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Spread the love

ഡല്‍ഹി:പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.സംഭവ ദിവസം രണ്ട് കണ്‍ട്രോള്‍ റൂമുകളിലായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം ദൃക്‌സാക്ഷികള്‍ പലരും വിളിച്ച്‌ പറഞ്ഞിട്ടും ഇവര്‍ വിഷയത്തില്‍ ഇടപെട്ടില്ല. ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വാഹനം കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ ഇവര്‍ തയാറായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് പുതുവത്സരദിവസം ദാരുണ സംഭവം നടന്നത്.