സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖകൻ

കൊച്ചി: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ പോലീസ് നല്‍കും. ഇന്നലെ ഉച്ചയോടെയാണ് റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചിയില്‍ എത്തിച്ച്‌ പോലീസ് അന്വേഷണം നടത്തിയിരുന്നു. പണം ധൂര്‍ത്തടിച്ച്‌ കളഞ്ഞെന്നാണ് ചോദ്യം ചെയ്യലില്‍ റാണയുടെ മൊഴി.

വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് പ്രവീണ്‍ റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ബിസിനസ് മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയും പറ്റിച്ചില്ലെന്നുമായിരുന്നു പിടിയിലായതിന് പിന്നാലെ റാണ പറഞ്ഞത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് റാണയുടെ അറസ്റ്റിലേയ്‌ക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിക്ഷേപകര്‍ക്കിടയില്‍ ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു പ്രവീണ്‍ റാണ. അറസ്റ്റ് ചെയ്ത് തൃശ്ശൂരിലെത്തിച്ച റാണയ്‌ക്ക് പോലീസാണ് ഉടുത്ത് മാറാന്‍ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത്. കയ്യില്‍ പണമില്ലെന്ന് റാണ പറയുമ്പോൾ തട്ടിച്ചെടുത്ത 150 കോടി രൂപ എവിടെയെന്നാണ് പോലീസ് തേടുന്നത്.