ഇടുക്കി രാജാക്കാട് സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനത്തിൻ മുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമിച്ച മൂന്നം​ഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ; ഒളിവിൽ പോയ അടിമാലി സ്വദേശിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : രാജാക്കാട് മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച മൂന്നം​ഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ . സംഘത്തിലുണ്ടായിരുന്ന അടിമാലി സ്വദേശിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സേനാപതി വട്ടപ്പാറ ആളൂർ വീട്ടിൽ ബിനീഷ് (30), മുക്കുടം തൊണ്ണമ്മാക്കൽ ജോബി (36) എന്നിവരേയാണ് രാജാക്കാട് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാജകുമാരിയിലെ ഒരു സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനത്തിൻ പണയംവെയ്ക്കാൻ കൊണ്ടുവന്ന 23 ഗ്രാം തൂക്കംവരുന്ന മൂന്നു വളകൾ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ പണയം വെയ്ക്കാൻ വന്ന ആൾ കൂടെയുള്ള ആളെ നോക്കാനെന്ന പേരിൽ താഴെ റോഡിലിറങ്ങി മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ധനകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ രാജാക്കാട് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പ്രതികളെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.