play-sharp-fill
ഇങ്ങനാണേ എങ്ങനെ കഴിയ്ക്കും ???കീടനാശിനിയിൽ കുളിച്ച് അരവണ; ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യം; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇങ്ങനാണേ എങ്ങനെ കഴിയ്ക്കും ???കീടനാശിനിയിൽ കുളിച്ച് അരവണ; ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യം; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ
കൊച്ചി: ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ അതിപ്രസരം .ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്.

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടേതാണ് റിപ്പോർട്ട്. സുരക്ഷാ നിയമ പ്രകാരം ഏലയ്ക്കാ സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ് എസ് എസ് എ ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലം ആണ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി നിർദ്ദേശിച്ച പ്രകാരം ആയിരുന്നു എഫ് എസ് എസ് എ ഐ പരിശോധന നടത്തിയത്.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലക്ക യെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു ഇത് സംബന്ധിച്ച് സ്വകാര്യവ്യക്തി നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണിക്കുന്നത് .