വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സൗഹൃദം സ്ഥാപിച്ച് ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഇടുക്കിയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സൗഹൃദം സ്ഥാപിച്ച് ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചപ്പാത്ത് നാലാംമൈൽ മുല്ലൂത്ത് കുഴിയിൽ എം.കെ. സിബിച്ചനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സൗഹൃദം സ്ഥാപിച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. തുടർന്ന്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി സിബിച്ചനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെങ്കിലും ഈ അടുത്തിടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കൾ ഉപ്പുതറ പോലീസിൽ പരാതി നൽകി.