കുഴൽമന്ദം അപകടം : കെ എസ് ആർ ടി സി ഡ്രൈവറെ പുറത്താക്കി; അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു; ക്രൈംബ്രാഞ്ച് അന്വേഷിക്കും
സ്വന്തം ലേഖകർ
കുഴൽമന്ദം :കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
പീച്ചി സ്വദേശി സി.എല്‍.യൗസേപ്പിനെയാണ് കെഎസ്ആര്‍ടിസി പുറത്താക്കിയത്.
ഇയാളുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇയാളെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ കൂടുതല്‍ മനുഷ്യജീവന് നഷ്ടമാകുമെന്ന് യൗസേപ്പിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 ഫെബ്രൂവരി ഏഴിനാണ് ബൈക്ക് യാത്രകരായ രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്. ബസിന് പോകാന്‍ വലതുവശത്ത് സ്ഥലമുണ്ടായിരിക്കെ ഇടതുവശത്തുകൂടി പോയ ബൈക്കിനെ തട്ടിതെറിപ്പിക്കുകയായിരുന്നു.
ആദ്യം മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.