കോഴിക്കോടും തൃശൂരൂം കൂടി ജിയോ 5 ജിയിലേക്ക്; ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം; വർഷാവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: 5 ജിയാകാൻ കോഴിക്കോടും തൃശൂരും. കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി.ജിയോ 5ജി എത്തുകയാണ്.

video
play-sharp-fill

ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്.തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ആഗ്രഹ, കാൻപൂർ, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവിടിങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം ലഭ്യമാകും.

നിലവിൽ ഇന്ത്യയിലെ 72 നഗരങ്ങളിൽ ജിയോ 5ജി ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു