video
play-sharp-fill

യുവസംവിധായിക  നയനസൂര്യയുടെ ദുരൂഹമരണം;  സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളിലേക്കും അന്വേഷണം; നയന കിടന്നിരുന്ന മുറിയിൽ പുതപ്പ്  ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു;  കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നുവെന്ന് മുൻ ഫോറൻസിക് മേധാവി

യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണം; സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളിലേക്കും അന്വേഷണം; നയന കിടന്നിരുന്ന മുറിയിൽ പുതപ്പ് ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു; കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നുവെന്ന് മുൻ ഫോറൻസിക് മേധാവി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നു വർഷങ്ങൾക്കിപ്പുറം യുവ സംവിധായക നയന സൂര്യന്റെ ദുരൂഹമരണത്തിൽ അന്വേഷണം സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളിലേക്കും. നയനയുടെ പേരില്‍ സ്വത്ത് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. നയനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊലപാതകമെന്ന സംശയം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായ പരിശോധനയ്‌ക്കൊരുങ്ങുന്നത്.

നയനയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ ശശികല രംഗത്തെത്തിയിരുന്നു. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിട്ടില്ല, മറിച്ച് കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്ന് ശശികല വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം തന്നെയാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയത്. എന്നാലത് ഒഴിവാക്കിയാണ് പൊലീസ് മൊഴി തയ്യാറാക്കിയിട്ടുള്ളത്. സ്വയം ജീവനൊടുക്കുക എന്നത് രണ്ടാമത്തെ സാധ്യത മാത്രമാണെന്നും പറഞ്ഞിരുന്നു. ‘സെക്ഷ്വല്‍ അസ്ഫിഷ്യ’ എന്ന രോഗാവസ്ഥയെക്കുറിച്ച് താന്‍ തന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂര്‍വമാണെന്നും പറഞ്ഞിരുന്നു.

കൊലപാതകമാണെന്ന സൂചന കൊണ്ടാണ് മരണം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. മുറിയില്‍ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു.

ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസം അടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തെങ്കിലും അത് രേഖപ്പെടുത്തിയ മൊഴിയില്‍ ഇല്ലെന്ന് ശശികല പറഞ്ഞു.