സംസ്ഥാനത്ത് ഇന്ന് (11/01/2023) സ്വർണവിലയിൽ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 41040 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്.ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു.

video
play-sharp-fill

ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,040 രൂപയായി.

രണ്ട് ദിവസംകൊണ്ട് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്.അതെ സമയം ഇപ്പോഴും 41000 ന് മുകളിൽ തന്നെയാണ് സ്വർണവില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു.ഇന്നലെ 15 രൂപ തന്നെയാണ് കുറഞ്ഞത്.ഇന്നത്തെ വിപണി വില 5130 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു.10 രൂപയാണ് കുറഞ്ഞത്.ഇന്നലെ 10 രൂപയാണ് കുറഞ്ഞിരുന്നു.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4245 രൂപയാണ്.